അടിസ്ഥാന വിവരങ്ങള്‍
പടിഞ്ഞാറ് അറബിക്കടലും കിഴക്ക് കടലുണ്ടിപ്പുഴ, കീരനെല്ലൂര്‍ പുഴ എന്നിവയും തെക്ക് പൂരപ്പുഴയും വടക്ക് കരഭാഗവും അതിര്‍ത്തിയായി കിടക്കുന്ന പ്രദേശമാണ് പരപ്പനങ്ങാടി നഗരസഭ. കിഴക്ക് തിരൂരങ്ങാടി നഗരസഭ, മൂന്നിയൂര്‍ പഞ്ചായത്ത്, വടക്ക് വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തും പരപ്പനങ്ങാടി നഗരസഭയുമായി അതിര്‍ത്തി പങ്കിടുന്നു.
പടിഞ്ഞാറ് 6.8 കി.മി. കടലോരമാണ്. കിഴക്ക് ഭാഗം നെടുവ വില്ലേജിലാണ് പ്രധാന കാര്‍ഷിക മേഖല. 22.25 ച.കി.മീ. വിസ്തൃതിയുള്ള പരപ്പനങ്ങാടി നഗരസഭയെ ഭൂപ്രകൃതി അനുസരിച്ച് 5 മേഖലകളായി തരം തിരിക്കാം. 1, തീരദേശം 2, സമതലം 3, ഉയര്‍ന്ന സമതലം 4, ചതുപ്പുനിലം 5, ഇടത്തരം ചരിഞ്ഞ പ്രദേശം പരപ്പനങ്ങാടി നഗരസഭയെ 45 വാര്‍ഡുകളായി തരം തിരിച്ചിട്ടുള്ളത്. 1, 2, 25, 26, 28, 29, 30, 34, 35, 36, 37, 40, 41, 42, 43, 44, 45 വാര്‍ഡുകളിലാണ് തീരപ്രദേശം ഉള്ളത്. ഉള്ളണം മുണ്ടിയന്‍കാവ്, നെടുവയിലെ പൂതത്താന്‍ കുന്ന് എന്നി ഭാഗങ്ങളാണ് നഗരസഭയുടെ ഉയര്‍ന്ന പ്രദേശങ്ങള്‍ മണല്‍, ചെമ്മണ്ണ്, കളിമണ്ണ് എന്നീ വിധമാണ് മണ്ണിന്‍റെ ഘടന. ചതുപ്പുനിലം പൊതുവെ ഫലഭൂയിഷ്ഠമാണ്.
കടലുണ്ടിപുഴ, കീരനെല്ലൂര്‍പുഴ, പൂരപ്പുഴ, കല്‍പ്പുഴ എന്നിവയാണ് പ്രധാന നദീതടങ്ങള്‍. ഇവക്ക് പുറമെ നിരവധി കുളങ്ങളും ചെറുതോടുകളും ജലസ്രോതസ്സുകളായിട്ടുണ്ട്. ജൂണ്‍, ജൂലൈ മാസങ്ങളിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്നത്. ഉള്ളണം മുണ്ടിയന്‍കാവ് നെടുവ പൂതത്താന്‍കുന്ന് എന്നീ ഭാഗങ്ങളിലാണ് ഏറ്റവും കൂടുതല്‍ ജലദൗര്‍ലഭ്യമുള്ളത്. തീരപ്രദേശത്തിനടുത്ത് കുടിവെള്ളത്തിന് ഉപ്പുരസം അനുഭവപ്പെടുന്നുണ്ട്. കാലവര്‍ഷം ശക്തി പ്രാപിക്കുമ്പോള്‍ കടല്‍വെള്ളം പൂരപ്പുഴയിലേക്കൊഴുകി ഉപ്പുരസം കലരുന്നുണ്ട്.
അറബിക്കടലി്ന്‍റെ തീരത്ത് 6.8 കി.മി. നീളത്തിലുള്ള കടലോര മേഖലയില്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നുണ്ട്. ഈ വിഭാഗം മത്സ്യ ബന്ധനമേഖലയെ ആശ്രയിച്ചാണ് കഴിയുന്നത് വിദ്യാഭ്യാസപരമായും സാമ്പത്തിക പരമായും ഒട്ടേറെ പിന്നില്‍ നില്‍ക്കുന്ന ഒരു മേഖലയാണിത്. പരപ്പനങ്ങാടി നഗരസഭയുടെ പുതുതലമുറയില്‍ പെട്ട ഭൂരിഭാഗം അഭ്യസ്തവിദ്യരും അല്ലാത്തവരുമായ യുവജനങ്ങള്‍ തൊഴിലിനായി ഗള്‍ഫ് മേഖലയെ ആശ്രയിക്കുന്നു. അതുവഴി വാണിജ്യ വ്യാവസായ മേഖലയിലും നിര്‍മ്മാണ മേഖലയിലും കൂടുതല്‍ പുരോഗതി കൈവരിച്ചു വരുന്നു. പരമ്പരാഗത കര്‍ഷകര്‍ തെങ്ങ് വാഴ മറ്റു പച്ചക്കറികള്‍ എന്നീ കൃഷിയിലൂടേയും ജീവിതമാര്‍ഗ്ഗം കണ്ടെത്തുന്നവരാണ്. ചമ്രവട്ടം പാലം തുറന്നതോടു കൂടി എറണാകുളം കോഴിക്കോട് ബസ് ഗതാഗതം പരപ്പനങ്ങാടിയിലൂടെയായതിനാല്‍ ഗതാഗത തിരക്ക് ഗണ്യമായി വര്‍ദ്ധിച്ചിട്ടുണ്ട്. എങ്കിലും പരപ്പനങ്ങാടി ടൗണിലെ കച്ചവട സ്ഥാപനങ്ങള്‍ക്ക് അത് ഗുണകരമായി തീര്‍ന്നിട്ടുണ്ട്. വിവിധ മതവിഭാഗങ്ങളിലെ ജനങ്ങള്‍ മതസൗഹാര്‍ദ്ദത്തോടെ ജീവിച്ചു വരുന്നു ഒരു പ്രദേശമാണിത് വ്യത്യസ്ത രാഷ്ട്രീയ ആശയങ്ങള്‍ പുലര്‍ത്തുന്ന ജനങ്ങള്‍ പരപ്പനങ്ങാടി നഗരസഭയുടെ വികസന പ്രവര്‍ത്തനങ്ങളില്‍ കക്ഷി രാഷ്ട്രീയ ഭേദമെന്യേ സജീവമായി പങ്കാളികളാകുന്നു.
പരപ്പനങ്ങാടി നഗരസഭയുടെ ജനസംഖ്യയില്‍ 2011 സെന്‍സസ് പ്രകാരം 3,428 പട്ടികജാതി വിഭാഗക്കാരുണ്ട് പരപ്പനങ്ങാടി നഗരസഭയില്‍ 19 പട്ടികജാതി കോളനികള്‍ ഉണ്ട്. പരപ്പനങ്ങാടി നഗരസഭയില്‍ സര്‍ക്കാര്‍ എയ്ഡഡ് പ്രൈവറ്റ് മേഖലകളില്‍ പെട്ട 4 യുപി സ്ക്കൂളുകളും 8 എല്‍.പി.സ്ക്കൂളുകളും 4 ഹൈസ്ക്കൂളുകളും 3 ഹയര്‍സെക്കന്‍ററി സ്ക്കൂളുകളും ഒരു എല്‍.ബി.എസ് കോളേജുംല്‍ ഉണ്ട്. കലാ കായിക രംഗത്ത് യുവതലമുറയെ വാര്‍ത്തെടുക്കുന്നതിന് നിരവധി ക്ലബുകളും ലൈബ്രററികളും പ്രവര്‍ത്തിച്ചു വരുന്നു. പരപ്പനങ്ങാടി നഗരസഭയുടെ സാമ്പത്തിക വാണിജ്യ പ്രാധാന്യം വര്‍ദ്ധിച്ചു വരുന്നുണ്ട്. ഇത് സാധൂകരിക്കുന്ന വിധത്തില്‍ ബാങ്കുകളുടെ എണ്ണം കൂടി വരുന്നുണ്ട് പരപ്പനങ്ങാടി നഗരസഭയില്‍ ഇപ്പോള്‍ 8 ദേശസാല്‍കൃത ബാങ്കുകളും, 8 സഹകരണബാങ്കുകളും നിരവധി പ്രൈവറ്റ് ബാങ്കുകളും പ്രവര്‍ത്തിച്ചുവരുന്നുണ്ട്. നഗരസഭയിലെ വിവിധ സ്കൂളുകള്‍ കേന്ദ്രീകരിച്ചും പരപ്പനങ്ങാടി നഗരസഭാ സ്റ്റേഡിയം കേന്ദ്രീകരിച്ചും കായിക പരിശീലനങ്ങളും, മത്സരങ്ങളും നടന്നുവരുന്നു.
പൊതു ആസ്തികള്‍
താനൂര്‍ റോഡിലുള്ള മുനിസിപ്പല്‍ ഓഫീസ് കം ഷോപ്പിംഗ് കോംപ്ലക്സും, റെയിലിന് കിഴക്ക് ഭാഗത്തുള്ള ബസ് സ്റ്റാന്‍റ് സ്ഥിതി ചെയ്യുന്ന സ്ഥലവും കെട്ടിടവും, പരപ്പനങ്ങാടി-അഞ്ചപ്പുര മത്സ്യമാര്‍ക്കറ്റുകള്‍, മുനിസിപ്പല്‍ സ്റ്റേഡിയം, നഗരസഭയുടെ 90 സെന്‍റില്‍ സ്ഥിതി ചെയ്യുന്ന പൊതുശ്മാനം, ഉള്ളണം മാലിന്യ സംസ്കരണത്തിനായുള്ള നഞ്ച ഭൂമി, പുത്തരിക്കല്‍ പ്രദേശത്ത് 90 സെന്‍റില്‍ പ്രവര്‍ത്തിക്കുന്ന പി.എച്ച്.സി. ഹോസ്പിറ്റലും അതിനോടനുബന്ധിച്ചുള്ള മൃഗാശുപത്രിയും പരപ്പനങ്ങാടി നഗരസഭയുടെ പൊതു ആസ്തിയില്‍ പെടുന്നവയാണ്. ഇതില്‍ ഷോപ്പിംഗ് കോംപ്ലക്സില്‍ നിന്നും നല്ലൊരു വരുമാനം പരപ്പനങ്ങാടി നഗരസഭയ്ക്ക് ലഭിക്കുന്നുണ്ട്.
- 8726 views